ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം.

Written by Taniniram Desk

Published on:

തിരുവനന്തപുരം∙ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒറ്റവരി ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. സതീശന് പിന്തുണ പ്രഖ്യാപിച്ചു നിരവധി പ്രവർത്തകരാണു പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കന്റോൺമെന്റ് പൊലീസ് സതീശനെതിരെ കേസെടുത്തിരിക്കുന്നത്. വി.ഡി.സതീശനു പുറമേ ഷാഫി പറമ്പിൽ, എം.വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍നിന്നു ചാടിപ്പോയതിനടക്കം അഞ്ച് കേസുകളുമുണ്ട്.

പൊലീസിന്റെയും ഡിവൈഎഫ്ഐയുടെയും മർദനത്തിനെതിരെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയത്.

See also  ശാന്തിഗിരി ആശ്രമം ലോകശാന്തിയുടെ ഇടം- ഡോ. ഭാരതി പവാര്‍

Related News

Related News

Leave a Comment