‘ഞാൻ രാഹുൽ പ്രചാരണം; വയനാട്ടിൽ വ്യത്യസ്തമായ പ്രചരണ തന്ത്രങ്ങൾ

Written by Taniniram1

Published on:

കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസിന്റെ രണ്ടാംഘട്ട പ്രചരണം വ്യത്യസ്തമായ രീതിയിൽ. സ്ഥാനാർത്ഥിയില്ലാതെ ചിഹ്നം മാത്രം ഉപയോഗിച്ച് നടത്തുന്ന പ്രചാരണമാണ്. വയനാട്ടിൽ കോൺഗ്രസ് പ്രത്യേക രീതിയിലുള്ള തിരഞ്ഞെടുപ്പു പ്രചാരണമാണു നടത്തുന്നതെന്നും അതിനാലാണ് അവിടെ ചിഹ്ന‌നം മാത്രം മതിയെന്നു തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല. ‘ഞാൻ രാഹുൽ’ എന്ന രീതിയിലുള്ള പ്രചാരണമാണു നടത്തുന്നതെന്നും അതിനു കൊടി ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പതാക ഉപയോഗിച്ചല്ല എന്നതു ബിജെപിയുടെ ആരോപണമാണെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് പരിപാടിയിൽ രമേശ് ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദി പറയുന്നതിൻ്റെ പിന്നാലെയാണു സിപിഎം സഞ്ചരിക്കുന്നത്. ‘പ്രധാനമന്ത്രി കൂടുതൽ തവണ കേരളത്തിലെത്തു മ്പോൾ യുഡിഎഫിന് വോട്ടു കൂടുകയാണ്. ബിജെപിയെ നേരിടാൻ കോൺഗ്രസിനു കഴിയും. എന്നാൽ ദേശീയതലത്തിൽ ബിജെപിയുമായി മത്സരിക്കാൻ പോലും സിപിഎമ്മിനാകുന്നില്ല. അവർ എതിരാളികളേയല്ല. ഇടതിനു വോട്ടു ചെയ്തിട്ട് എന്തു കാര്യമെന്നു ജനം തിരിച്ചറിയുന്നുണ്ട്” രമേശ് പറഞ്ഞു. ഇന്ത്യാ മുന്നണിക്കു ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്നും ഭൂരിപക്ഷം കിട്ടി സർക്കാരുണ്ടാക്കിയാൽ കെ.മുരളീധരൻ മന്ത്രിയാകുമെന്നും ചെന്നിത്തല പറഞ്ഞു.

See also  ശിവസേന സംസ്ഥാന സമിതി യോഗം ഈ മാസം 23ന് .

Related News

Related News

Leave a Comment