കിടപ്പുരോഗിയായ അച്ഛനെ മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Written by Taniniram CLT

Published on:

തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പുരോ​ഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. സംഭവത്തിൽ ഫോർട്ട്കൊച്ചി സബ്കളക്ടറോട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

തൃപ്പൂണിത്തുറ ഏരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് എഴുപതുകാരനായ അച്ഛൻ ഷൺമുഖനെ വാടകവീട്ടിൽ ഉപേക്ഷിച്ച് പോയത്. ഭക്ഷണം പോലും ലഭിക്കാത്ത വയോധികനെ വാടകവീടിന്റെ ഉടമസ്ഥരാണ് നോക്കിയിരുന്നത്. വയോധികനായ ഷൺമുഖനെ മകൻ അജിത്ത് നോക്കുന്നില്ലെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകൻ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി അച്ഛനെ ഏറ്റെടുക്കുമെന്ന് അറിയിച്ചാണ് അജിത്ത് സ്ഥലംവിട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.

See also  അടുത്ത കെപിസിസി അധ്യക്ഷനാര്? ചരടുവലികള്‍ തുടങ്ങി ഗ്രൂപ്പുകള്‍

Related News

Related News

Leave a Comment