- Advertisement -
ചിങ്ങവനം: വീട്ടമ്മയെ ആറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം, തൈച്ചിറയില്‍ പരേതനായ രവിയുടെ ഭാര്യ ചന്ദ്രിക രവി (64) യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പള്ളം കരിമ്പിന്‍കാലായ്ക്ക് സമീപം ആറിന്റെ തീരത്തൂടെ നടന്നുപോയ ചന്ദ്രികയെ പത്തോടെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പുലര്‍ച്ചെ വീട്ടില്‍നിന്ന് പോയതായിരുന്നു ചന്ദ്രിക. കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്ത് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചിങ്ങവനം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കള്‍: അജിത, അമ്പിളി, അനീഷ്.