Wednesday, October 29, 2025

കടുത്ത വേനൽ : ജാഗ്രത പാലിക്കുക

Must read

ആഗോളതാപനത്തിന്റെ ഫലമായി ചൂട് ഉയർന്നുകൊണ്ടിരിക്കുന്നു. അനുദിനം വർദ്ധിച്ചുവരുന്ന ചൂടിൽ ഉരുകുകയാണ് ജനങ്ങൾ. മഴ കുറയുകയും ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതും മിക്ക നദികളിലെയും നീരുൊഴുക്ക് കുറഞ്ഞതും പാടങ്ങൾ വീണ്ടുകീറുന്നതും എല്ലാം ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നു .മാർച്ച് മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്ന ഈ ചൂട് പല വേനൽക്കാല രോഗങ്ങൾക്ക് കാരണമാകുന്നു. അത് തടയാൻ സാധിച്ചില്ലെങ്കിലും അതിനെ പ്രതിരോധിക്കാനുള്ള ചില വഴികൾ കണ്ടെത്താൻ നമുക്ക് സാധിക്കും.
ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകമാണ് നമ്മുടെ ഭക്ഷണരീതി. ദൈനംദിന ആഹാരത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച് ഇലക്കറികൾ മുതലായവ. എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. ഏറ്റവും കൂടുതൽ വെള്ളം കുടിക്കുന്നത് ഇലക്ട്രോ ലൈറ്റുകളെ സന്തുലിതമാക്കുന്നു. മോരും ഇളനീരും ആരോഗ്യപരമായ പാനീയങ്ങളാണ്. പഞ്ചസാരയും, പാക്ക് ചെയ്ത ജ്യൂസുകളും ഒഴിവാക്കുക.
വസ്ത്രം
ശരീരത്തെ സൂര്യപ്രകാശം, തണുപ്പ്, അപകടങ്ങൾ, രോഗാണുക്കൾ എന്നിവയിൽ നിന്നും ഒരു പരിധിവരെ തടയാനും വസ്ത്രങ്ങൾക്ക് സാധിക്കുന്നു. അയഞ്ഞുതൂങ്ങിയ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. ഗർഭിണികളായ സ്ത്രീകൾ പരമാവധി അയഞ്ഞ ടീഷർട്ട്, നൈറ്റ് ഗൗൺ, ഷർട്ടുകൾ എന്നിവ പരമാവധി ഉപയോഗിക്കുക.
വ്യായാമങ്ങൾ ചെയ്യാൻ ഒരിക്കലും കടുത്ത വെയിലുള്ള സമയം തിരഞ്ഞെടുക്കാതിരിക്കുക. അതിരാവിലെയോ വൈകീട്ടോ വ്യായാമം ചെയ്യുക. പകൽ 11 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങാതിരിക്കുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല എന്നിരുന്നാലും പരമാവധി ആ സമയത്ത് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നവർ വെയിൽ ഏൽക്കാതിരിക്കാൻ കുടയോ മറ്റെന്തെങ്കിലുമോ കരുതുക. നമ്മൾ ഓരോരുത്തരും മനസ്സുവെച്ചാൽ അവരവരുടെ പറമ്പിലും, പാടത്തും ജോലി ചെയ്യുന്ന ആളുകളെ ഈ പൊരിവെയിലിൽ നിന്ന് സംരക്ഷിച്ചു നിർത്താൻ ഒരു പരിധി വരെ കഴിയും. കത്തിയെരിയുന്ന ചൂടിൽ അവർ നിൽക്കുന്ന ആ കാഴ്ച വളരെ വേദനാജനകമാണ്. കത്തിയെരിയുന്ന സൂര്യ ജ്വാലയിൽ ജീവിതത്തോട് പൊരുതുന്ന നമ്മുടെ സഹോദരന്മാർക്കും സഹോദരിമാർക്കും ഒരു തെളിനീരാകാൻ ചെറുതായെങ്കിലും നമുക്ക് കഴിയട്ടെ.

surekha.k.s

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article