കൊച്ചി: കൊച്ചി(Cochi) ബൈപാസിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടികളുമായി നാഷണൽ ഹൈവേ അതോറിറ്റി(NHA). ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥലത്ത് നാഷണൽ ഹൈവേയുടെ പ്രത്യേകസംഘമെത്തി പരിശോധന നടത്തി.
തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മരട്, കണ്ണാടിക്കാട്, നെട്ടൂർ, പാലാരിവട്ടം, ചക്കരപ്പറമ്പ് എന്നീ ഭാഗങ്ങളാണ് ബ്ലാക്ക് സ്പോട്ട് പട്ടികയിലുള്ളത്. ദേശീയപാത 66ൽ ഉൾപ്പെട്ട ഇടപ്പള്ളി-അരൂർ ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകളിലാണ് ദേശീയപാത അധികൃതർ ആദ്യം നടപടികളെടുക്കുന്നത്. സംഭവം വിവാദം ആയതിനാൽ നഗരസഭ ചെയർമാൻ അടക്കം ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കും മുൻപ് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കണമെന്നും കൂടാതെ ഈ ഭാഗങ്ങളിലെ കൗൺസിലർമാരുമായി ചർച്ച ചെയ്തതിന് ശേഷം മാത്രം അന്തിമനടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നും നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ പറഞ്ഞു.
സ്ഥലത്തെ യൂടേണുകൾ അടയ്ക്കുന്നതിന് ഈസ്ഥലങ്ങളിൽ അണ്ടർ പാസുകൾ നിർമിച്ച് പ്രദേശവാസികൾക്ക്ഗതാഗതസൗകര്യം
മെച്ചപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. നാഷണൽ ഹൈവേ അതോറിറ്റിയുടെ
കൺസൾട്ടിങ് ടീമായ ധ്രുവ്കൺസൾട്ടൻസി അംഗം സുമ, കൊച്ചി-അരൂർ ടോൾവ സിഇഒടി സഹദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൈപാസിലെ സ്ഥലങ്ങൾ സന്ദർശിച്ചത്.