മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം തടയാനുളള കെഎസ്‌ഐഡിസിയുടെ ശ്രമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു.
കെഎസ്ഐഡിസിയുടെ ഹര്‍ജി അടുത്തമാസം 5ന് പരിഗണിക്കാനായി മാറ്റി. മുന്‍കൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തില്‍ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്ഐഡിസിയുടെ ആരോപണം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ അറിയിച്ചിരുന്നു.