കൊച്ചി : നര്‍ത്തകി സത്യഭാമയെ തത്കാലം അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് കോടതി നിര്‍ദ്ദേശം. ഈ മാസം 27 വരെയാണ് അറസ്റ്റിന് കോടതി വിലക്ക്. സത്യഭാമയ്ക്കായി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരായി. നേരത്തെ നെടുമങ്ങാട് കോടതി സത്യഭാമയുടെ ജാമ്യാപേക്ഷ തളളിയിരുന്നു. യൂട്യൂബ് ഇന്റര്‍വ്യൂവില്‍ സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പറഞ്ഞിട്ടില്ലായിരുന്നുവെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം.
എന്നാല്‍ കേസിന്‍റെ വിശാദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കില്ലെന്നും താത്കാലിക അറസ്റ്റ് വിലക്ക് നല്‍കുന്നൂവെന്നാണ് കോടതി വിധി. അറസ്റ്റ് സംബന്ധിച്ചുളള സര്‍ക്കാരിന്‍റെ നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.