Saturday, June 14, 2025

‘ആരും രാജാവല്ല; മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ മുന്നോട്ട് പോകുന്നത്; ആരെന്ത് വിചാരിച്ചാലും പറയാന്‍ ഉള്ളത് താന്‍ പറയും’; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Must read

- Advertisement -

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറയുന്നു. തന്റെ വിധികള്‍ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാന്‍ ഉള്ളത് താന്‍ പറയുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി അവര്‍ക്ക് തോന്നുന്നത് പറയുമെന്നും അതില്‍ നടപ്പാക്കാന്‍ കഴിയുന്നത് നടപ്പാക്കുമെന്നായിരുന്നു മുഖമന്ത്രി പറഞ്ഞത്. ഇതിന് മറുപടിയെന്നോണമാണ് കൊച്ചിയിലെ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

See also  റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ സുഹൃത്തുക്കൾ ട്രെയിൻ തട്ടി മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article