Wednesday, April 2, 2025

കനത്ത മഴ; കോഴിക്കോട് നഗരം വെള്ളത്തിൽ

Must read

- Advertisement -

കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ പെയ്തു. കാറ്റും ഇടിമിന്നലോടും കൂടിയ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. അര മണിക്കൂറിലധികം നിർത്താതെ പെയ്ത മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളിൽ മഴയെ തുടർന്ന് കടകളിൽ വെള്ളം കയറി.

മലയോരമേഖലയായ മുക്കം, താമരശേരി, അനക്കാംപൊയിൽ, ഈങ്ങാപ്പുഴ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ആനക്കാം പൊയിലിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായാതായും റിപ്പോർട്ടുകളുണ്ട്.അതേ സമയം മഴയിൽ എവിടെയും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

See also  കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article