ചൂട് തുടരും;10 ജില്ലകളിൽ 24 വരെ യെല്ലോ അലർട്ട്

Written by Taniniram1

Published on:

തിരുവനന്തപുരം : താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപ നിലയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയിൽ 38, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപ നില ഉയരുമെന്നാണു പ്രവചനം. ഇതു സാധാരണ താപനിലയെക്കാൾ 2-3 ഡിഗ്രി വരെ കൂടുതലാണ്
വയനാട്, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽ മഴ പെയ്തു.

Related News

Related News

Leave a Comment