മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപണം…..
അടൂർ ∙ മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ആൾ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. അടൂർ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷെരീഫ് (61) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 1.55 നാണു സംഭവം. മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് അടൂർ സെൻട്രൽ ജംക്ഷന് കിഴക്കു ഭാഗത്തു നിന്നാണു ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഷെരീഫിനെ ആശുപത്രിയിൽ എത്തിച്ച സമയത്ത് ഇസിജി പരിശോധിച്ചപ്പോൾ ഹൃദയാഘാതം ഉണ്ടായതായി കാണിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കുമെന്നു പൊലീസ് അറിയിച്ചു. അടൂർ ആർഡിഒ എ.തുളസീധരൻ പിള്ള, തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്.ജെ. അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഭാര്യ: പത്തനാപുരം പുന്നല ചാച്ചിപുന്ന പുത്തൻവീട്ടിൽ ഹംസത്ത്