ഗുരുവായൂർ: ഗുരുവായൂരിലേക്കുള്ള തീവണ്ടി സർവീസ് തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു പതിറ്റാണ്ട് തികയുന്നു. 1994 ജനുവരി ഒമ്പതിനായിരുന്നു ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവാണ് ആദ്യ ട്രെയിനിന് പച്ചക്കൊടി കാണിച്ചത്.
23 കിലോമീറ്റർ വരുന്ന പാത നിർമിച്ചത് തൃശൂർ-ഗുരുവായൂർ-കുറ്റിപ്പുറം പാതയുടെ ആദ്യഘട്ടമെന്ന നിലയിലായിരുന്നു. അമല നഗർ, പൂങ്കുന്നം എന്നിവ മാത്രമാണ് തൃശൂർ – ഗുരുവായൂർ പാതക്കിടയിൽ ഉണ്ടായിരുന്ന സ്റ്റേഷനുകൾ. യാത്രക്കാരുടെ കുറവുമൂലം അമല നഗറിലെ സ്റ്റേഷൻ പിന്നീട് നിർത്തി. 2007ൽ പാത പൂർണമായി വൈദ്യുതീകരിച്ചു.