(Online Booking Facility in Thrissur)തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ വരുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവ ബുക്ക് ചെയ്യാൻ ഓൺലൈൻ സംവിധാനം ഒരുങ്ങുന്നു. മണിക്കൂറുകളോളം ക്യൂ നിന്നാണ് നേരത്തെ ബുക്ക് ചെയ്തിരുന്നത് . ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോഗം പുതിയ ഓൺലൈൻ ബുക്കിങ് സൗകര്യം തീരുമാനിച്ചത്.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് 5,000 രൂപയും ജിഎസ്ടിയും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കുള്ളൂ . ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.
ഇതിൽ ഭരണ സമിതി അംഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശ പ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തെ നടന്നിട്ടുണ്ടാകും. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂൾ ഓഫ് ഡാൻസ് പ്രമോട്ടർ വിവി പീതാംബരൻ ദേവസ്വം മന്ത്രി വിഎൻ വാസവന് നിവേദനം നൽകിയിരുന്നു.