ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറ്റം; ആനയോട്ടത്തിന് പത്ത് ആനകൾ

Written by Taniniram CLT

Published on:

പ്രസിദ്ധമായ ​ഗുരുവായൂർ (Guruvayoor) ക്ഷേത്രോത്സ (Temple festival) വത്തിന് ഇന്ന് രാത്രിയോടെ കോടിയേറും. ഉത്സവത്തിൻ്റെ ഭാ​ഗമായി രാവിലെ ഏഴിന് ആനയില്ലാ ശീവേലി നടന്നു. ഉച്ചയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ ആനയോട്ടം (Aanayottam) നടക്കും. മാർച്ച് ഒന്നിന് ആറാട്ടോ (Aaraattu) ടെയാകും ഉത്സവം സമാപിക്കുക.

പത്ത് ആനകളാണ് ഇത്തവണ ആനയോട്ടത്തിൽ പങ്കെടുക്കുന്നത്. മഞ്ജുളാൽ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ജേതാവ്. കൊമ്പന്മാരായ ദേവദാസ്, ​ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന് ഓട്ടമാരംഭിക്കും. കരുതലായി ചെന്താമാരാക്ഷനെയും പിടിയാന ദേവിയേയും തിരഞ്ഞെടുത്തു.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്‌ക്കും. 29-നാണ് പള്ളിവേട്ട.

See also  തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സത്രമാകുന്നു; ആർക്കും എന്തും ചെയ്യാം

Related News

Related News

Leave a Comment