തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എൻ സി പി ജനറൽ സെക്രട്ടറി വി ജി രവീന്ദ്രൻ. കണ്ട അണ്ടനും അടകോടനും എങ്ങനെ തന്നെ വിളിക്കാൻ കഴിഞ്ഞുവെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കൂടിയായ വി ജി രവീന്ദ്രൻ ചോദിച്ചു.’എന്നെ വിളിക്കാനുള്ള ധെെര്യം അവൾക്ക് എങ്ങനെ കിട്ടി. എന്റെ നമ്പർ എവിടെന്ന് കിട്ടി. ജില്ലാ-സംസ്ഥാന നേതാക്കൾ മാത്രമേ എന്നെ വിളിക്കാറുള്ളു. കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ. ഇത്തവണത്തെ ലീസ്റ്റ് കൊടുത്തു. ഇനി അടുത്തമാസം കൊടുക്കാം.’- എന്നാണ് വി ജി രവീന്ദ്രൻ പറഞ്ഞത്.
കൊല്ലം ജില്ലയിലെ ഒരു വനിതാ മണ്ഡലം പ്രസിഡന്റ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുമതി തേടി വിളിച്ചിരുന്നു. എന്നാൽ കുറച്ച് കൂടി ഉയർന്ന നേതാവ് വിളിക്കാനാണ് വി ജി രവീന്ദ്രൻ അവരോട് പറഞ്ഞത്. തുടർന്ന് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് ഇത്തരത്തിൽ വനിതാ നേതാവിനെ അധിക്ഷേപിച്ച് വി ജി രവീന്ദ്രൻ സംസാരിച്ചത്.സംഭവത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ രവീന്ദ്രനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. എൻ സി പിയുടെ വിവിധ ഗ്രൂപ്പുകളിൽ ഈ സംഭാഷണം പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.
വനിതാ നേതാവിനെ അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

- Advertisement -
- Advertisement -