ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

Written by Taniniram1

Published on:

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ക്ഷേത്രം തന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാടിന് കലണ്ടർ നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ,ക്ഷേത്രം ഡി.എ പി.മനോജ് കുമാർ, അസി.മാനേജർ (പബ്ലിക്കേഷൻ) കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി.നാഥ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ ഭക്തജനങ്ങൾക്ക് വാങ്ങാം. ജിഎസ്ട‌ി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിന്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.

See also  പോട്ട സുന്ദരി കവലയിൽ റോഡ് വീതി കൂട്ടാൻ നടപടിയായി

Related News

Related News

Leave a Comment