ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ്…

Written by Taniniram Desk

Published on:

ഹരിത ഹൈഡ്രജൻ(Green hydrogen) ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് സിയാൽ(CIAL). രാജ്യാന്തര വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (CIAL ) ഭാരത് പെട്രോളിയം കോർപറേഷനുമായി (BPCL ) കരാർ ഒപ്പിട്ടു. ബിപിസിഎലിന്റെ(BPCL) സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ്. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ (Green Hydrogen)ഉൽപാദിപ്പിക്കുന്നത്. ബിപിസിഎൽ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ച്, സാങ്കേതിക സഹായം ലഭ്യമാക്കും.

വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സിയാൽ(CIAL) ലഭ്യമാക്കും. അടുത്ത വർഷം ആദ്യം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഹൈഡ്രജൻ ഇന്ധനം ലഭ്യമാക്കും. ഇതിനായി പ്രത്യേക വാഹനങ്ങൾ വാങ്ങേണ്ടി വരും. 50 മെഗാവാട്ട് ശേഷിയുള്ള സോളർ, ജല വൈദ്യുത പദ്ധതികളിലൂടെ പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉൽപാദിപ്പിക്കുന്നുണ്ട്. 1000 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഇന്ധനം ഇതിനു പുറമേയാണ്.

മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ(Pinarayi Vijayan), മന്ത്രി പി.രാജീവ് (P.Rajeev)എന്നിവരുടെ സാന്നിധ്യത്തിൽ സിയാൽ എംഡി എസ്.സുഹാസും(S.Suhas) ബിപിസിഎൽ സിഎംഡി ജി.കൃഷ്ണകുമാറും (G.Krishnakumar)തിരുവനന്തപുരത്ത് കരാറുകൾ കൈമാറി.

എന്താണ് ഗ്രീൻ ഹൈഡ്രജൻ (what is Green Hydrogen)?

കാർബൺ (Carbon)അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത ഇന്ധനം. ഹൈഡ്രജൻ ‘ക്ലീൻ’ ആണെങ്കിലും അത് വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. ഇത് പരിഹരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ(Green Hydrogen). സോളർ, കാറ്റ്(Solar wind) അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് (Electrolysis)എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.

Leave a Comment