Friday, April 4, 2025

തുടക്കകാലത്തെ അനുഭവം തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി

Must read

- Advertisement -

തന്റെ വ്യത്യസ്‌തമായ അഭിനയമികവ് കൊണ്ട് കാണികളെ കൈയിലെടുത്ത നടിയാണ് ഗ്രേസ് ആന്റണി(Grace Antony). ചുരുങ്ങിയ കാലയളവിൽ തന്നെ തന്റേതായൊരു ഇടം കണ്ടെത്തിയ നടി കൂടിയാണിവർ. കുമ്പളങ്ങി നൈറ്റ്‌സിലെ (Kumbalangi Nights)പ്രകടനത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷകശ്രദ്ധ നേടിയത്.

ഇപ്പോഴിത സിനിമയിലേക്കു വന്ന സമയത്ത് നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗ്രേസ് .

ഗ്രേസ് ആന്റണിയുടെ വാക്കുകള്‍..

‘ആ സമയത്ത് നമ്മളോടുള്ളൊരു ട്രീറ്റ്‌മെന്റ് വേറെയായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ അത് വേറെയായിരുന്നു എന്ന് മനസിലാകുന്നുണ്ട്. തുടക്ക സമയം ആണല്ലോ. സിനിമയിലേക്ക് വരുന്ന ഒത്തിരി പേര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ആദ്യമൊക്കെ നമുക്ക് വലിയ വിലയൊന്നും തരില്ല മാറ്റി നിര്‍ത്തും എന്ന്. ഞാന്‍ പറയുന്നത് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീമിനെക്കുറിച്ചല്ല, അതല്ലാതെയുള്ള സിനിമയിലെ കുറച്ച് ആളുകള്‍. എല്ലാവരേയും പറയാന്‍ പറ്റില്ല. ചില ടെക്‌നീഷ്യന്‍സും ചില കണ്‍ട്രോളര്‍മാരുമാണ്” ഗ്രേസ് പറയുന്നു

ഭയങ്കരമായി നമ്മളെ മോശക്കാരായി ട്രീറ്റ് ചെയ്തിട്ടുണ്ട്. അത് മനസിലാക്കാനുള്ള ബോധം ഇല്ലാത്തതിനാല്‍ ഞാനതിനെ കാര്യമാക്കി എടുക്കുകയോ എന്റെ ഈഗോ ഹര്‍ട്ട് ആവുകയോ ചെയ്തിട്ടില്ല. ഞാന്‍ തുടക്കക്കാരിയല്ലേ, അതുകൊണ്ടാകാം എന്നായിരുന്നു ഞാന്‍ അന്ന് ചിന്തിച്ചത്. പക്ഷെ ഇന്ന് ചിന്തിക്കുമ്പോള്‍ അന്ന് അവര്‍ എന്തിനായിരുന്നു അങ്ങനെ ചെയ്തത് എന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു. അന്ന് മോശമായി പെരുമാറിയവരെ പിന്നീട് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും ഗ്രേസ് മറുപടി പറയുന്നുണ്ട്.

ആ സമയത്ത് ഒരു ഇന്റര്‍വ്യു ചെയ്യുന്ന സമയത്ത് ഒരു കോര്‍ഡിനേറ്റര്‍ ഉണ്ടായിരുന്നു. പുള്ളിക്കാരി അന്ന് എന്നെ കാര്യമായി മൈന്റ് ചെയ്തിരുന്നില്ല. എന്താ ചേച്ചി ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ പോലും എന്നെ മൈന്റ് ചെയ്തിരുന്നില്ല. എന്നോട് കാര്യങ്ങളൊന്നും സംസാരിക്കുന്നില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ മതി എന്ന ആറ്റിട്യൂഡില്‍ നില്‍ക്കുകയായിരുന്നു. അന്ന് ഞാന്‍ അത് കാര്യമാക്കി എടുത്തില്ലെന്നാണ് ഗ്രേസ് പറയുന്നത്.

പിന്നീട് പ്രൊമോഷന്‍ വര്‍ക്കുകളൊക്കെ വരാന്‍ തുടങ്ങിയതോടെ അവരെ വീണ്ടും വീണ്ടും കാണാന്‍ തുടങ്ങിയത്. അപ്പോഴാണ് ഈ ചേച്ചിയെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ക്കുന്നതും ഓര്‍മ്മ ഇവിടേക്ക് വരുന്നതും. പക്ഷെ അവരോട് ചിരിക്കുക എന്നല്ലാതെ, വേറൊന്നും എനിക്ക് ചെയ്യാനില്ല. അവര്‍ ഇതുപോലെ ഒരുപാട് പേരെ കാണുന്നതാണ്. അവര്‍ക്ക് സാഹചര്യത്തിന് അനുസരിച്ച് കൈകാര്യം ചെയ്യാന്‍ നന്നായി അറിയാം. ചിലപ്പോള്‍ അന്ന് അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. പക്ഷെ ഞാന്‍ ഇപ്പോഴും അവരോട് ചിരിച്ച് നില്‍ക്കുന്നുണ്ടെന്നും താരം പറഞ്ഞു.

അതേസമയം വിവേകാനന്ദന്‍ വൈറലാണ് ആണ് ഗ്രേസ് ആന്റണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രത്തിന്റെ സംവിധാനം കമലാണ് . മലയാളത്തിന് പിന്നാലെ തമിഴിലേക്കും എത്തുകയാണ് ഗ്രേസ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗ്രേസ് അഭിനയിച്ചിരിക്കുന്നത്.

See also  സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി; സംഗതി വൈറൽ ആയി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article