Saturday, April 5, 2025

ഇനി ഗോപിക ജിപിയ്ക്കു സ്വന്തം. വടക്കും നാഥന്റെ മുന്നിൽ അവർ ഒന്നായി.

Must read

- Advertisement -

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ രണ്ടു അഭിനേതാക്കളാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപിയും ഗോപികയും. അവർ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ഓരോ മലയാളിയും സ്വീകരിച്ചത്. അങ്ങനെ ഇന്ന് ശ്രീ വടക്കും നാഥന്റെ മുന്നിൽ ജിപി ഗോപികയെ മിന്നു കെട്ടി. വിവാഹ ചിത്രങ്ങൾ ​ഗോവിന്ദ് പത്മസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ശ്രീ വടക്കും നാഥന്റെ സന്നിധിയിൽ എന്ന് ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു ജി പിയുടെ വേഷം. കസവ് സാരി ധരിച്ച് ലളിതമായ ലുക്കിലാണ് ​ഗോപിക എത്തിയത്. ഒക്ടോബർ മാസമായിരുന്നു. വിവാഹ നിശ്ചയം. ജി പി തന്നെയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചത്.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജി പി അവതാരകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. ​ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രമാണ് ​ഗോപികയ്ക്ക് വഴിത്തിരിവായത്. ധാരാളം ആരാധകർക്ക് ഈ കഥാപാത്രത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ സീരിയൽ അവസാനിച്ചത്.

See also  വീര്യം കുറഞ്ഞ മദ്യം , പ്രൊപ്പോസല്‍ ലഭിച്ചു; ആദ്യമെത്തിയത്‌ ബകാര്‍ഡി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article