ജനസേവനം നന്നായാൽ നാട് നന്നാകും

Written by Taniniram Desk

Published on:

തുടരുന്നു ….

മത്സര പരീക്ഷകളിലൂടെ കടന്നുകൂടാൻ എടുക്കുന്ന അതേ പരിശ്രമം ജനസേവനത്തിനു കൂടി നൽകിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ ഗതിപിടിച്ചേനെ – നാട്ടുകാർ പറയുന്നു
ജീവനക്കാരുടെ പെർഫോമൻസ് നോക്കി സ്ഥാന കയറ്റവും ശമ്പള വർധനവും നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അതേ ബിസിനെസ്സ് തന്ത്രം സർക്കാർ സർവീസിലും നടപ്പിലാക്കേണ്ടതല്ലേ? എല്ലാ മേഖലയിലും കാലോചിതമായ മാറ്റം ഉണ്ടാകേണ്ടതാണ്. നിലവിലെ കീഴ്വഴക്കം അനുസരിച്ചു സർവീസ് നോക്കി സ്ഥാനക്കയറ്റവും ഒപ്പം ശമ്പള വർധനവും നൽകുന്ന അറുപഴഞ്ചൻ രീതി അപ്പാടെ പൊളിച്ചൂ എഴുതേണ്ടതാണ്. മാറ്റം സർക്കാർ സർവീസിലും ആകാം. അത് കാലം ആവശ്യപ്പെടുന്നുണ്ട്.

കൃത്യനിഷ്ഠ പാലിക്കാത്തവരെ മാതൃകാപരമായി തന്നെ ശിക്ഷിക്കണം. അതിനു ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരണം. ഇച്‌ഛാശക്തിയുള്ള ഒരു ഗവൺമെന്റിനു സമ്മർദ്ദത്തെ അതിജീവിക്കാനാകും. അതാകട്ടെ അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. അത്തരം ഉറച്ച തീരുമാനങ്ങൾക്ക് ഒപ്പം ജനം നിൽക്കുമെന്നതിൽ തർക്കമില്ല. ഈ അടുത്ത കാലത്തു വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതാണ് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നു എന്ന്. ആ വാർത്ത അതിന്റേതായ പ്രാധാന്യത്തോടെയാണ് ജനം സ്വീകരിച്ചത്. എന്തുകൊണ്ട് മറ്റിതര മേഘലകളിലും ഇതൊക്കെ നടപ്പിലാക്കിക്കൂടാ എന്ന ചോദ്യം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്. അത്തരത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായാൽ നമ്മുടെ സർവീസ് മേഖല കൂടുതൽ ഊർജസ്വലമാകുമെന്നു തന്നെ പറയാം.

(തുടരും)

See also  കുന്നംകുളത്ത് വീടിന് തീപിടിച്ചു: ഗൃഹനാഥൻ രക്ഷപ്പെട്ടു

Related News

Related News

Leave a Comment