Friday, April 4, 2025

കൊലപാതകത്തിൽ കടുത്ത നടപടി; വി സി യെ പുറത്താക്കി ഗവർണർ

Must read

- Advertisement -

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസിലറെ (Pookod Veterinary University Vice Chancellor) ഗവർണർ.(Governor) പുറത്താക്കി. ഡോ.എം.ആർ.ശശീന്ദ്രനാഥിനെ (Dr. M.R. Sashindranath) യാണ് യൂണിവേഴ്സിറ്റിയുടെ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Muhammad Khan) പുറത്താക്കിയത്. യൂണിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സിദ്ധാർത്ഥിന്റെ മരണത്തിൽ വൈസ് ചാൻസിലർക്ക് ഗുരുതര കൃത്യവിലോപം സംഭവിച്ചുവെന്നും ഗവർണർ പറഞ്ഞു.

സിദ്ധാർഥ് മരിച്ച സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടുപേരടക്കം മൂന്നുപേർ ഇന്ന് പിടിയിലായിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവർ ഇന്നു പുലർച്ചെ പിടിയിലായത്.

കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അൽത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിയിലായത്.

സിൻജോ ജോൺസണും കാശിനാഥനും പുറമെ, പ്രതികളായ സൗദി റിസാൽ, അജയ് കുമാർ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസനാണ് മകനെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് ഇന്നലെ വീട് സന്ദർശിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു.

കേസിൽ ഇനി 5 പേരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്. 18 പേ​രെ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇവരെ കോ​ള​ജി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്‌​തിട്ടുണ്ട്. പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം കേ​ളോ​ത്ത് വീ​ട്ടി​ൽ അ​രു​ൺ (23), എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി മാ​ന​ന്ത​വാ​ടി ക്ല​ബ് കു​ന്നി​ൽ ഏ​രി വീ​ട്ടി​ൽ അ​മ​ൽ ഇ​ഹ്സാ​ൻ (23), കോ​ള​ജ് യൂ​നി​യ​ൻ അം​ഗം തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ആ​സി​ഫ് മ​ൻ​സി​ലി​ൽ എ​ൻ. ആ​സി​ഫ് ഖാ​ൻ(23), അമീൻ അക്ബർ അലി എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് ഇന്നലെ രേഖപ്പെടുത്തിയത്.

See also  കെഎസ് ഷാൻ അനുസ്മരണ സമ്മേളനം നടത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article