Saturday, April 5, 2025

ഗവർണർ വിഷയം: എസ്എഫ്ഐ ബാനർ വൈറലായി

Must read

- Advertisement -

തൃശൂർ: ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ കലാലയങ്ങളിലെയും എസ്എഫ്ഐ യൂണിറ്റുകൾ ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ കോളേജുകൾക്ക് മുൻപിൽ ഉയർത്തി.

തൃശൂർ കേരള വർമ്മ കോളേജ് എസ്എഫ്ഐ യൂണിറ്റ് ഉയർത്തിയ ബാനറാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘ യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ സംഘി ഖാൻ’ (Your Dal Will Not Cook Here Bloody Sanghi Khan) എന്നെഴുതിയ ബാനറാണ് കോളേജ് കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉയർത്തിയത്. ഇതിൻ്റെ ചിത്രവും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ബാനറിലെ വാചകത്തെ ചുറ്റിപ്പറ്റി ട്രോളുകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് എഴുതിവച്ചവൻ നാളെ ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആകും’, ‘ഇംഗ്ലീഷിന് ഇതിലും വലിയ ഗതികേട് വരാൻ ഇല്ല’, ‘Your instalment not walking here (നിൻ്റെ അടവ് ഇവിടെ നടക്കില്ല)’ എന്നെല്ലാമുള്ള കമൻ്കളും പോസ്റ്റിന് താഴെ നിറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു വൈസ് പ്രിൻസിപ്പലായും ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ച കോളേജിലെ വിദ്യാർഥികൾ ഉയർത്തിയ ബാനറിനെ ആ തരത്തിലും പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

See also  സുഖകരമല്ലാത്ത യാത്ര: യാത്രക്കാരന് 10,000 രൂപ നഷ്ടം നൽകണമെന്ന് ഉപഭോക്തൃ കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article