Wednesday, April 2, 2025

റിപ്പബ്ലിക്ക് ദിനത്തില്‍ പതാക ഉയര്‍ത്തി ഗവര്‍ണര്‍; വേദിയില്‍ മുഖ്യമന്ത്രിയും

Must read

- Advertisement -

തിരുവനന്തപുരം : സംസ്ഥാനത്ത് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷം (75th Republic Day) ഗംഭീരമായി നടക്കുകയാണ്. അതിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan) പതാക ഉയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു.

കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഓരോന്നായി പറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രസംഗം. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ കേരളത്തിന് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുകയാണെന്നും പറഞ്ഞു.

കൂടാതെ ഇന്ന് വൈകിട്ട് 6 മണിക്ക് രാജ്ഭവനില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ അറ്റ് ഹോം വിരുന്ന് ഒരുക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

See also  ഡൽഹി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article