Thursday, April 10, 2025

“പേടിപ്പിക്കാൻ നോക്കണ്ട; പൊലീസ് സംരക്ഷണവും വേണ്ട”; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

Must read

- Advertisement -

കോഴിക്കോട്: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ കോഴിക്കോട് മാനാഞ്ചിറയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് ഇറങ്ങിയത്.

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത്.

കണ്ണൂരിലെ ആക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള ​ഗവർണറുടെ വിമർശനം. പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർ വിദ്യാർഥികൾ അല്ല. സർവ്വകലാശാലകളിലെ കാർപെൻഡർ തസ്‌തികയിൽ പോലും സ്വന്തക്കാരെ തിരുകി കയറ്റുകയാണ് സിപിഎം. സുപ്രീംകോടതി വിധിയോടെ സർവ്വകലാശാലകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. സർവ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തന്റെ ദൗത്യം. ഇന്നലെ തനിക്കെതിരെ സംഘടിച്ചവർക്കെല്ലാം പൊലീസിന്റെ സഹായം ഉണ്ടായെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത് എങ്കിൽ ഇത്തരം ബാനർ ഉയർത്താൻ പോലീസ്അനുവദിക്കുമായിരുന്നോ എന്നും ഗവർണർ ചോദിച്ചു.

See also  മദ്യപിച്ച് വാഹനം ഓടിച്ച നടൻ ഗണപതിയെ അറസ്റ്റ് ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article