വയനാട് : പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയിൽ ഒരു ആടിനെ കൊന്ന നിലയിൽ കണ്ടെത്തിയതാണ് കടുവയുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാൽപ്പാടുകൾ നോക്കി കടുവയാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചോളം വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു.
വയനാട്ടിൽ വീണ്ടും പുലിയിറങ്ങി പാതി ഭക്ഷിച്ച നിലയിൽ ആടിന്റെ ജഡം
Written by Taniniram1
Published on: