- Advertisement -
കൊച്ചി : പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി പരാതി. സമൂഹമാദ്ധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി സൈബർ സെല്ലിൽ പരാതി നൽകി. തിയേറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്. സിനിമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. സീരിയൽ താരം ആലീസ് ക്രിസ്റ്റിയും കഴിഞ്ഞ ദിവസം തിയേറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തിയതായി ആരോപണം ഉന്നയിച്ചിരുന്നു. തിയേറ്ററുമായി ബന്ധപ്പെട്ടയാളുകളും കൂടി അറിഞ്ഞുകൊണ്ടാണോ സിനിമ മുഴുവൻ ഫോണിൽ പകർത്തിയതെന്ന് സംശയവും ആലീസ് ഉന്നയിച്ചിരുന്നു.