Wednesday, April 9, 2025

ഗണേഷ് കുമാറിന് സിനിമ നൽകിയില്ല.

Must read

- Advertisement -

പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനു തുറമുഖവും കെ.ബി ഗണേഷ്‌കുമാറിന് സിനിമയും നൽകിയില്ല. കടന്നപ്പള്ളിക്കു രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നല്‍കിയത്. ഗണേഷ്‌കുമാറിന് ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും നല്‍കി. തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എന്‍ വാസവനു നല്‍കി. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സിനിമ വകുപ്പുകൂടി ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.

സത്യപ്രതിജ്ഞ ചടങ്ങിനുശേഷം രാജ്ഭവനില്‍ ഒരുക്കിയ ചായസത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. പുതിയ മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രനും , വനം മന്ത്രി എ.കെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്. വേദിയിൽ തൊട്ട് അടുത്ത് ഇരുന്നിട്ടും പരസ്പരം അഭിവാദ്യം ചെയ്യാതേയും മിണ്ടാതേയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അകലം പാലിച്ചു.

See also  ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article