സിപിഎം ഭരണകൂടം കള്ളക്കേസില്‍ കുടുക്കി ക്രൂരമായി വേട്ടയാടിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭാവിയില്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാദ്ധ്യതയുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ് ബംഗാളില്‍ സി.പി.എം ഭരണത്തില്‍ നിഷ്ഠൂരമായ പോലീസ് വേട്ടയ്ക്കും ഗുണ്ടാ ആക്രമണത്തിനും ഇരയായ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മമതാ ബാനര്‍ജി പിന്നീട് ബംഗാള്‍ മുഖ്യമന്ത്രിയായത് ചരിത്രത്തിന്റെ തിരിച്ചടിയായിരുന്നു.
1967 ല്‍ സി.പി.എം ഭരണകാലത്ത് പോലീസിന്റേയും എതിരാളികളുടെയും ആക്രമണത്തിന് വിധേയരായ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് എ.കെ.ആന്റണിയും കെ.എസ്.യു പ്രസിഡണ്ട് ഉമ്മന്‍ ചാണ്ടിയും കേരള മുഖ്യമന്ത്രിമാരായി. സി.പി.എം കിരാത വാഴ്ചയാണ് കോണ്‍ഗ്രസില്‍ ഒരു യുവജന മുന്നേറ്റത്തിന് അന്ന് വഴിയൊരുക്കിയത്.ചുവപ്പു ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് പണ്ട് മുദ്രാവാക്യം മുഴക്കിയിരുന്ന കേരളത്തിലെ സി പി.എമ്മുകാര്‍ ബംഗാളിലെ പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കാണ് നീങ്ങുന്നത്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും ഭരണകൂട ഭീകരതക്കെതിരെ പോരാടി കരുത്താര്‍ജ്ജിക്കുകയാണ്. അവരാണ് കോണ്‍ഗ്രസിന്റെ ഭാവിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.