ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ധനവില കുറയും

Written by Taniniram Desk

Published on:

ഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയർന്നിരുന്നു. പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പെട്രോളിയം മന്ത്രാലയം ഇന്ധന വിതരണ കമ്പനികൾക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു.

പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതായിയാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും.

See also  എംടിക്ക് നന്ദി; ഗീവർഗീസ് മാർ കൂറിലോസ്

Related News

Related News

Leave a Comment