- Advertisement -
തൃശ്ശൂർ: കടങ്ങോട് പഞ്ചായത്തിലെ 16 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരം സൗജന്യമായി പാചകവാതകം വിതരണം ചെയ്തു. ബി.ജെ.പി. യുടെ നേതൃത്വത്തിൽ കടങ്ങോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് വിതരണം നടന്നത്. ബി.ജെ. പി. ജില്ലാ ട്രഷറർ കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എ. അഭിലാഷ് അധ്യക്ഷനായി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. ധനീഷ്, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂർ, പട്ടികജാതി മോർച്ച എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു.