ട്രാവലറും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

Written by Taniniram1

Published on:

മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറും, കാറും കൂട്ടിയിടിച്ച് അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു . മൂവാറ്റുപുഴ – പെരുമ്പാവൂർ എം.സി. റോഡിൽ പള്ളിച്ചിറക്ക് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറും, പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

Leave a Comment