Friday, April 4, 2025

കഴക്കൂട്ടത്ത് പിറന്നാളാഘോഷത്തിനിടെ സംഘർഷം: 5 പേർക്ക് കുത്തേറ്റു; രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

Must read

- Advertisement -

തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിയർ പാർലറിൽ പിറന്നാളാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് കുത്തേറ്റു. ഇതിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിൽ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഭവം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.

പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു. ചെറിയ വാക്കുതർക്കത്തിൽ രൂപപ്പെട്ട സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

വിഷയവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

See also  ഈ ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാർ ഉണ്ട് ആരെന്ന് മനസ്സിലായോ ??
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article