Sunday, August 17, 2025

മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡർ ഹേമലത വിരമിച്ചു

Must read

- Advertisement -

തിരുവനന്തപുരം : മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽനിന്ന്‌ വിരമിച്ചു. 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്ററായിട്ടാണ്‌ വിരമിച്ചത്‌. സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിനുള്ള വാർത്ത വായിച്ചശേഷമാണ്‌ പടിയിറങ്ങിയത്‌.

ശബ്ദംകൊണ്ടും രൂപംകൊണ്ടും മലയാളികൾക്ക്‌ ഏറെ സുപരിചിതയാണ്‌ ഹേമലത. ഭർത്താവ്‌ ജി ആർ കണ്ണൻ ആയിരുന്നു ഡിഡി മലയാളത്തിലെ ആദ്യ ന്യൂസ്‌ റീഡർ. തിരുവനന്തപുരം ദൂരദർശനു സമീപം കുടപ്പനക്കുന്ന്‌ വി പി തമ്പി റോഡിലാണ്‌ താമസം. മകൾ പൂർണിമ.

See also  കോഴിക്കോട് തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ട്, ദുരൂഹത ഇല്ലെന്ന് പോലീസ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article