ജയറാം-പാര്‍വ്വതി ദമ്പതികളുടെ മക്കള്‍ കാളിദാസും മാളവികയും വിവാഹിതരാകാന്‍ പോവുകയാണ്. അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്‍റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്‍റെ ഫിയാന്‍സെ.
വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതില്‍ മാളവികയ്ക്ക് ഒപ്പം നില്‍ക്കുന്ന യുവാവാണ് ചക്കി എന്ന് വിളിക്കുന്ന മാളവികയെ വിവാഹം ചെയ്യാന്‍ പോകുന്നത് എന്നാണ് കരുതപ്പെടുന്നത്. മുന്‍പൊരിക്കല്‍ ഇതേ യുവാവിനൊപ്പം മാളവിക നില്‍ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയന്‍’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്‍റെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല, വിവാഹത്തെക്കുറിച്ച് ഔദ്യോഗിക അന്നൌന്‍സ്മെന്റും വന്നിട്ടില്ല.
എന്നാല്‍ ഇന്നലെ, തിരുവനന്തപുരത്ത് മുന്‍കാല നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനെത്തിയ പാര്‍വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു.
‘മോന്‍റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
മോന്‍റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം; പാര്‍വ്വതി

- Advertisement -
- Advertisement -