പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറി

Written by Taniniram Desk

Published on:

പിതാവും മക്കളും അറസ്റ്റിൽ….

പാ​ലാ: അ​ന​ധി​കൃ​ത​മാ​യി സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ക​യും പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​താ​വി​നെ​യും മ​ക്ക​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങൂ​ർ ചെ​മ്പി​ലാ​വ് കു​ന്നേ​ൽ ഭാ​ഗ​ത്ത് കാ​ര​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ കു​ട്ടി​ച്ച​ൻ എ​ന്ന മാ​ത്യു ദേ​വ​സ്യ (69), മ​ക്ക​ളാ​യ ബി​നോ​യ് മാ​ത്യു (45), ബി​നീ​ഷ് മാ​ത്യു (41) എ​ന്നി​വ​രെ​യാ​ണ് കി​ട​ങ്ങൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ചെ​മ്പി​ലാ​വ് ഭാ​ഗ​ത്തെ ഇ​വ​രു​ടെ വീ​ട്ടി​ൽ​വെ​ച്ച് വെ​ടി​മ​രു​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ന്നീ​ട്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ര്‍ പ​ട​ക്ക നി​ർ​മാ​ണ​ത്തി​നു​വേ​ണ്ട ലൈ​സ​ന്‍സോ മ​റ്റു രേ​ഖ​ക​ളോ ഇ​ല്ലാ​തെ വീ​ടി​നു​ള്ളി​ലും ടെ​റ​സി​ലു​മാ​യി വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്. പാ​ലാ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, കി​ട​ങ്ങൂ​ര്‍ സ്റ്റേ​ഷ​ന്‍ എ​സ്.​ഐ​മാ​രാ​യ കു​ര്യ​ൻ മാ​ത്യു, വി​ന​യ​ൻ, പി.​ആ​ർ. സു​ധീ​ർ, സി.​പി.​ഒ​മാ​രാ​യ പി.​സി. അ​രു​ൺ​കു​മാ​ർ, കെ.​കെ. സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

See also  കോണ്‍ഗ്രസിന് കണ്ടക ശനി. സമരാഗ്നി വേദിയില്‍ പേരുമാറി . കെ.സുധാകരന് പകരം കെ.സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി

Leave a Comment