ലാപ്‌ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു

Written by Taniniram

Published on:

ചെന്നൈ: ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. നാമക്കല്‍ സ്വദേശിനിയായ ശരണിത (32) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനിതാ ഹോസ്റ്റലില്‍ വച്ചായിരുന്നു സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ക്യാമ്പസില്‍ ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ശരണ്യ അയനാവരത്ത് എത്തിയത്. ശരണ്യയുടെ ഭര്‍ത്താവ് കോയമ്പത്തൂരിലുളള ഉദയകുമാര്‍ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരെ ബന്ധപ്പെടുകയായിരുന്നു. ജീവനക്കാര്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് ശരണ്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ലാപ്‌ടോപ്പ് കേബിളിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ കേബിളില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചത് കൊണ്ടാണ് ഷോക്കേറ്റെതെന്നാണ് നിഗമനം.

അവിടെയെത്തിയ 108 ആംബുലന്‍സിലെ ജീവനക്കാരാണ് യുവതിയെ പരിശോധിച്ച് വൈദ്യുതാഘാതമേറ്റതായി അറിയിച്ചത്.എന്നാല്‍ ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു.സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  ഉത്രാളിക്കാവ് പൂരത്തിന് സർക്കാരിന്റെ അഞ്ച് ലക്ഷം; തുക അനുവദിച്ച് ഉത്തരവിറങ്ങി

Related News

Related News

Leave a Comment