Friday, April 4, 2025

ക്രൂരമായി രണ്ടര വയസുകാരിയെ കൊലപാതകം ചെയ്ത പിതാവ്‌ അറസ്‌റ്റിൽ…

Must read

- Advertisement -

കാളികാവ് (Kalikkav) : ഉദരംപൊയിലിൽ രണ്ടര വയസുകാരി ഫാത്തിമ നസ്റീ(Fatima Nasreem) നെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസി (Muhammad Faizi) നെ (24) കാളികാവ് പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച്ച കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫായിസി (Muhammad Faizi) നെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെ ഭക്ഷണം നെറുകയിൽ കയറിയെന്നു പറഞ്ഞാണ് ഫാത്തിമ നസ്റീനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതേ സമയം കുട്ടി മരിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ കാളികാവ് പൊലീസിനോട് പറഞ്ഞതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷമാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പത്തു ദിവസത്തോളം തുടർച്ചയായി നടന്ന മർദനത്തെ തുടർന്ന് ഫാത്തിമ നസ്റീൻ്റെ തലചോറിൽ രക്തസ്രാവം ഉണ്ടായതും വാരിയെല്ലുകൾ പൊട്ടി ആന്തരിക അവയവങ്ങൾ ക്ഷതം സംഭവിച്ചതുമാണ് ഫാത്തിയ നസ്റിൻ്റെ മരണകാരണം. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻ് ചെയ്‌തു. തുടർ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എന്നാൽ മുഹമ്മദ് ഫായിസ് കുറ്റം സമ്മതിച്ചില്ലെന്നും പൊലീസ് പറയുന്നു.

നിലവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫായിസിനെ അറസ്റ്റ് ചെയ്‌തത്. സി ഐ എം ശശീധരൻപിള്ള, എസ് ഐ മാരായ വി ശശീധരൻ, പി സുബ്രഹ്മണ്യൻ, എ എസ് ഐ സാബിറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

See also  അച്ഛൻ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article