കോഴിക്കോട് : ഓഫീസ് നിര്‍മാണ് ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ച് വിട്ട് ഡി.സി.സി (DCC) പ്രസിഡന്റ്. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് പിരിച്ചു വിട്ടത്.
ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും കൂടാതെ വീഴ്ച വരുത്തുകയും ചെയ്തതിനാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. 3.6 ലക്ഷം ക്വാട്ടയായിരുന്നു നല്‍കിയിരുന്നത്. ഇത് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡനും സംഘവും ഇന്നലെ മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്.