Saturday, April 5, 2025

ഫെയ്‌സ് ഫൗണ്ടേഷന്റെ ചാരിറ്റി അവാർഡ് സമ്മാനിച്ചു.

Must read

- Advertisement -

ഫെയ്‌സ് ഫൗണ്ടേഷൻ്റെ പ്രഥമ ഇൻറർനാഷണൽ ചാരിറ്റി അവാർഡ് സമ്മാനിച്ചു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യപ്രവർത്തകന് ഫെയ്‌സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ അമേരിക്കയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ ഡോക്ടർ ജേക്കബ് ഈപ്പന് സമ്മാനിച്ചു.

പട്ടിണിക്കാർ ഇല്ലാത്ത കൊച്ചി എന്ന ആശയവുമായി 2011ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മുഖ്യരക്ഷാധികാരി ആയി പ്രവർത്തനമാരംഭിച്ച ഫെയ്‌സ് ഫൗണ്ടേഷൻ്റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ ചെയർമാനും, ബിസിസിഐയുടെ ഡിസേബിൾഡ് ക്രിക്കറ്റ് കമ്മിറ്റി അംഗവുമായ ഡോക്ടർ മഹൻദേശ് ഗെറ്റിവിളപ്പ പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. പാഴ് ചെലവുകൾ ഒഴിവാക്കി അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടർ മഹൻദേശ് പറഞ്ഞു.

ഒന്നിച്ചുനിന്നാൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശപ്പകറ്റാൻ കഴിയുമെന്നും ബംഗളുരുവിലെ സമർത്ഥനം ട്രസ്റ്റ് സ്ഥാപക മാനേജിങ് ട്രസ്റ്റി കൂടിയായ മഹൻദേശ് ചൂണ്ടിക്കാട്ടി. വഴിയോര കച്ചവടക്കാരെയും, വീടുകളിൽ ഭക്ഷണമുണ്ടാക്കി വിറ്റഴിച്ചു ഉപജീവനം നടത്തുന്ന സാധാരണക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് വ്‌ളോഗർ അബ്ദുൽ ഹക്കീം, 25 വർഷമായി രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന ജവഹർ നഗർ സ്വദേശി ഡോക്ടർ ഗ്രേസ് തോമസ്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വോയിസ് ഓഫ് ഫെയ്‌സ് പ്രകാശനം ജസ്റ്റിസ് പി.എൻ .രവീന്ദ്രൻ നിർവഹിച്ചു. യുഎസ് ബിസിനസ് സംരംഭകനായ സത്യജിത്ത് നായർ തിരുവനന്തപുരം, വിമാനത്താവളം എയർ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ഫെയ്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ആർ .ദേവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോക്ടർ ടി വിനയകുമാർ , സെക്രട്ടറി സി ബി ഹരി, ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് കെ.എം.സത്യനാഥ മേനോൻ, ട്രഷറർ ആർ.ഗിരീഷ്, നെഹ്റു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മാനേജർ വി.സുരേഷ് കുമാർ, ഓഡിറ്റർ എ.എസ്. രാജൻ എന്നിവർ പ്രസംഗിച്ചു. കേരള ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി രജനീഷ് ഹെൻറി സി.ജി.രാജഗോപാൽ, ഡോക്ടർ മേരി അനിത, കെ.വി.ഷാജി ഫേസ് ട്രസ്റ്റിമാരായ ലിസി വർഗീസ്, സുഭാഷ് ആർ മേനോൻ, യു.എസ്.കുട്ടി എന്നിവർ പങ്കെടുത്തു.

ദിവസേന നടക്കുന്ന അന്നദാനത്തിനായി ഭക്ഷണം തയ്യാറാക്കുന്ന ബീന അനിരുദ്ധൻ, എ.എ.ആഗ്നെസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

See also  'വൈകിയാൽ ബോചെ പറ്റിച്ചെന്ന് പറയും, അതാണ് പണം ഏൽപ്പിച്ചത്: ശ്രുതിക്ക് ഏട്ടനായി ഒപ്പമുണ്ടാകും'
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article