- Advertisement -
കണ്ണൂർ: മാനനഷ്ടകേസിൽ കെ സുധാകരൻറെ പാപ്പർ ഹർജി തളളി കോടതി. 3.43 ലക്ഷം കെട്ടിവെക്കാൻ തലശ്ശേരി അഡീ. സബ് കോടതി ഉത്തരവിട്ടു. ഇപി ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ൽ സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്. 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള ഈ ഹർജിക്കൊപ്പമാണ് പാപ്പർ ഹർജിയും നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹർജി കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ വർഷം സർക്കാർ നൽകിയ കണക്കുകൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്. സുധാകരന് ഒരു കോടിയിലേറെ ആസ്തിയുണ്ടെന്നായിരുന്നു സർക്കാർ വാദം.