Wednesday, April 2, 2025

വയനാട് ജില്ലാ കളക്ടർ ആദിവാസികൾക്ക് അർഹമായ പരിഗണന നൽകുന്നില്ല :- “എന്നൂര് “.

Must read

- Advertisement -

ശ്യാം വെണ്ണിയൂർ

വയനാട് ജില്ലാ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രത്തിൻ്റെ CEO പോസ്റ്റിന് അർഹനായ ആദിവാസി പണിയ (Paniyan)വിഭാഗത്തിൽ നിന്നുള്ള MBA ബിരുദധാരി മണികുട്ടൻ പണിയൻ രംഗത്ത്. ‘ഐഎഎസ്(IAS ) പദവി സ്വന്തം സ്റ്റാറ്റസിനും സാമൂഹ്യ അംഗീകാരത്തിനും വേണ്ടി മാത്രം ഉപയോഗിക്കാൻ അറിയാവുന്ന ജില്ലാ കളക്ടർ രേണുരാജ് (Renu Raj IAS) ഐഎഎസ്സിന് വയനാട്ടിലെ ഒരു പണിയൻ്റെ പ്രശ്നം എന്താണെന്ന് കേൾക്കാൻ സമയമില്ല.

ഇക്കോ ടൂറിസം പദ്ധതികളുടെ നടത്തിപ്പ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ആ പ്രദേശവുമായി ബന്ധപ്പെട്ട ആദിവാസി ജനവിഭാഗങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നത് കൂടിയായിരിക്കണം പദ്ധതി എന്ന് വ്യക്തമായി പറയുന്നു.എങ്കിലും, വയനാട്ടിലെ ‘എന്നൂര്'(Ennoor) എന്ന പൈതൃക വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന സുഗന്ധഗിരി പദ്ധതി പ്രദേശം ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നല്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലമാണ് . ഇന്ന് ‘എന്നൂര്’ നിലനിൽക്കുന്ന പ്രദേശത്തിന്റെ ഒരു പ്രധാന ഭാഗം പിന്നീട് വെറ്റിനറി സർവകലാശാലയ്ക്ക് വേണ്ടി മാറ്റി വെച്ചെങ്കിലും രണ്ട് വർഷമായി നടന്നു കൊണ്ടിരിക്കുന്ന ‘എന്നൂര്’ കേന്ദ്രത്തിന്റെ CEO പോസ്റ്റിന് അർഹനായ, പണിയ വിഭാഗത്തിൽ നിന്നുള്ള തന്നെ ഈ പദവിൽ പരിഗണിക്കാതിരികുന്നത് തങ്ങളെ പോലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും കഷ്ടപെട്ട് പഠിച്ച് വരുന്നവർക്ക്‌ വേദനാജനകമാണെന്ന് മണിക്കുട്ടൻ പണിയൻ പറയുന്നു. വയനാട് കളക്ടർ അധികാരത്തിൻ്റെ ധാർഷ്ട്യം വെടിഞ്ഞ്, കേന്ദ്ര നിയമം നടപ്പിലാക്കണമെന്നും’ അദ്ദേഹം തനിനിറത്തോട്(Taniniram) പറഞ്ഞു.

ജനങ്ങൾ തനിനിറത്തോട് പറഞ്ഞത്..

വയനാട് ജില്ലാ കളക്ടർ ഔദ്യോദിക പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ആദിവാസികളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അസംഘടിതരായ ആദിവാസി- പട്ടികജാതി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനും അവരെ സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ ഭരണഘടന(Indian Constitution ) ഉറപ്പാക്കുന്ന സംവരണം അവകാശമാന്നെന്നും അത് ഔദാര്യമല്ലെന്ന് കളക്ടർ ഓർക്കുന്നത് നല്ലതെന്നും , തങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾക്കായി ശക്തമായി തന്നെ പ്രതിഷേധിക്കുമെന്നും ജനങ്ങൾ ഒരേ സ്വരത്തിൽ തനിനിറത്തോട്(Taniniram) പറഞ്ഞു.

See also  വേറിട്ട പ്രതിഷേധം; ഭാര്യയോടൊപ്പം വൈദ്യുതി ഓഫീസിനുള്ളിൽ കിടന്നുറങ്ങി….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article