Tuesday, May 20, 2025

കാട്ടാന ആക്രമണം: നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിക്കുന്നു

Must read

- Advertisement -

മാനന്തവാടി: വയനാട്ടിൽ(Wayanad) വീണ്ടും കാട്ടാന ആക്രമണം. ഇന്ന് രാവിലെ കർണാടക (Karnataka)അതിർത്തിയിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിൽ എത്തി. വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്തേക്ക് കടന്ന ആനയുടെ ആക്രമണത്താൽ ഒരാൾ മരിച്ചു. പടമല സ്വദേശി അജിയാണ് മരിച്ചത്.

റേഡിയോ കോളർ ഘടിപ്പിച്ച കർണാടകയിൽ നിന്നുള്ള ആനയാണ് വയനാട്ടിലിറങ്ങിയത്. ആനയുടെ ആക്രമണ൦ കാരണം മാനന്തവാടി നഗരസഭയുടെ നാല് വാർഡുകളിൽ വനം വകുപ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ തന്നെ ആനയുടെ കാര്യം അറിഞ്ഞിട്ടും ഈ വിവരം ജനങ്ങളെ അറിയിക്കാത്തതാണ് ഒരാൾ കൊല്ലപ്പെടാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു . അതേസമയം, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കളക്ടറും സംഭവ സ്ഥലത്തെത്തിയ ശേഷമേ മൃതദേഹം ആശുപത്രിയിലേയ്ക് മാറ്റുള്ളു എന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിക്കാൻ ഒരുങ്ങുന്നത്.

See also  നരഭോജി കടുവ കുടുങ്ങി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article