കാട്ടാന ആക്രമണം: വയനാട്ടിൽ വീണ്ടും ഹർത്താൽ

Written by Taniniram CLT

Published on:

കാട്ടാന ആക്രമണം (Elephant attack) തുടർക്കഥയാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ (Wayanad) വീണ്ടും ഹർത്താലിന് (Hartal) ആഹ്വാനം. ശനിയാഴ്ച ഹർത്താൽ നടത്തുന്നതിന് യുഡിഎഫും (UDF) എൽഡിഎഫു (LDF) മാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ വയനാട്ടിൽ രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. സ്ഥിതി കൂടുതൽ ​ഗുരുതരമാകുമ്പോഴും സർക്കാരും വനംവകുപ്പും അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ്‌ വരെയാണ് ഹർത്താൽ.

17 ദിവസത്തിനിടെ മൂന്ന് പേർകൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുണ്ട്.

See also  ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോ… മുഖ്യമന്ത്രി

Related News

Related News

Leave a Comment