Wednesday, April 2, 2025

ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിയോടെ കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

Must read

- Advertisement -

തിരുവനന്തപുരം : ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിയോടെ കത്തി നശിച്ചു. സര്‍വീസ് സെന്ററില്‍ നിന്ന് അറ്റകുറ്റപ്പണിയും സര്‍വീസും കഴിഞ്ഞ് വീട്ടിലെത്തിച്ച വാഹനമാണ് കത്തി നശിച്ചത്. കഴിവൂര്‍ വേണ്ടപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തില്‍ അമല്‍ വിന്‍സിന്റെ ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഏകദേശം ഒന്നരലക്ഷത്തോളം വില വരുന്ന സ്‌കൂട്ടറാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.

സ്‌കൂട്ടറില്‍ നിന്നുള്ള തീ പടര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്തെ ജനാലയുടെ കണ്ണാടി ചില്ലുകള്‍ പൊട്ടിത്തെറിച്ച് ചുമരും തകര്‍ന്നു. വിവരം അറിഞ്ഞ് കാഞ്ഞിരംകുളം പൊലീസും വിഴിഞ്ഞം അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഏകദേശം നാലുലക്ഷത്തോളം രൂപം നാശ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

See also  നഴ്‌സിങ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ അറസ്റ്റിൽ ,ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article