ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു

Written by Taniniram Desk

Published on:

കരുവന്നൂര്‍ സഹകരണബാങ്കിലെ കള്ളപ്പണക്കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണക്കേസിലെ പ്രതികളുമായി നടത്തിയ നാലു കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. രാവിലെ മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ച കഴിഞ്ഞും തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, ചോദ്യം കള്ളപ്പണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലല്ലെന്നാണ് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ ചിട്ടിയില്‍ അനില്‍ കുമാര്‍ എന്നയാള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്, അയാള്‍ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. അയാളുടെ ചില രേഖകള്‍ കൈവശം ഉണ്ടെന്നും അതില്‍ വിശദീകരണം ചോദിക്കാന്‍ വിളിപ്പിച്ചതാണെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.

See also  ആറ് വര്‍ഷം മുമ്പ് കാണാതായ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്:പ്രതി അജ്ഞാത സുഹൃത്ത് ?

Leave a Comment