നഗരത്തിൽ പുലർച്ചെ തീപിടുത്തം

Written by Taniniram1

Published on:

തൃശ്ശൂർ : നഗരമധ്യത്തിൽ വീണ്ടും ആക്രിസാധനങ്ങൾക്ക് തീപിടിച്ചു. തൃശ്ശൂർ ശക്തൻ നഗറിൽനിന്ന് മെട്രോ പൊളിറ്റൻ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലെ കണിമംഗലം തോപ്പുംപറമ്പിൽ വിജയരാഘവന്റെ ആക്രിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. തൃശ്ശൂർ അഗ്നി രക്ഷാനിലയത്തിൽനിന്ന് മൂന്ന് യൂണിറ്റുകളും പുതുക്കാട് നിലയത്തിലെ ഒരു ഫയർ എൻജിനും സ്ഥലത്തെത്തി മൂന്നുമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. നാല് ഫയർ യൂണിറ്റിൽനിന്ന് 40,000 ലിറ്റർ വെള്ളം പമ്പുചെയ്താണ് തീയണച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന പേപ്പർ, നോട്ടുബുക്കുകൾ, കാർഡ്ബോർഡ്, കുപ്പി എന്നിവയിലാണ് തീ പടർന്നത്. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തൃശ്ശൂർ അഗ്നി രക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എസ്. ഷാനവാസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ കെ.എ. ജ്യോതികുമാർ പുതുക്കാട് നിലയത്തിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ കൃഷ്ണ‌കുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ രമേശ് കെ. പ്രകാശൻ, കെ. പ്രമോദ്, ഗുരുവായൂരപ്പൻ, പ്രജീഷ്, ടി.ജി. ഷാജൻ, ജെ. ജിബിൻ, അനിൽകുമാർ, ഹോം ഗാർഡ് സി.എം. മുരളീധര ൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

See also  റേഷന്‍ മസ്റ്ററിങ് : പുതിയ സെര്‍വ്വറിനായി 3. 54 ലക്ഷം അനുവദിച്ചു

Related News

Related News

Leave a Comment