Friday, April 4, 2025

മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ചു….

Must read

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച് മാറ്റിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിനെതിരെ ബി.ജെ പി പ്രവര്‍ത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘര്‍ഷമായി.

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു. ഇതിന് അനുവദിക്കില്ലെന്ന് ബി.ജെപി പ്രവര്‍ത്തകരും വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്.

വര്‍ഷങ്ങളായി പഴക്കമുള്ള ആല്‍മരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

See also  BJP ഫണ്ടിലേക്ക് 2000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രിയും അമിത്ഷായും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article