Saturday, April 5, 2025

ഡ്രൈവിംഗ് ലൈസൻസ് : അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം.

Must read

- Advertisement -

തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്(Driving Licence), ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം. ലൈസൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 8 31 GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ച പരിശോധനയുടെ ഫോമിലും മാറ്റം വരുന്നത്.

ഇതനുസരിച്ച് അപേക്ഷകൻ്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നം. 1A യിൽ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിർദേശം പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

See also  സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് ഇനി എന്‍ട്രന്‍സ്; 2024-2025 മുതല്‍ നടപ്പിലാക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article