Thursday, April 3, 2025

”ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്

Must read

- Advertisement -

കൊച്ചി : കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് നടത്താനിരുന്ന ‘ഗവർണറും തൊപ്പിയും ‘എന്ന നാടകത്തിന് ഭാഗിക വിലക്ക്. നാടകത്തിന്റെ പേരിൽ നിന്നും ഗവർണർ എന്നത് മാറ്റണമെന്ന് ഫോർട്ട്കൊച്ചി ആർഡിഒ ഉത്തരവിട്ടു.

നാടകം ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണെന്ന ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. നാടകത്തിൽ ഒരിടത്തും ഗവർണറുടെ പേര് ഉപയോഗിക്കാൻ പാടില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകളെയോ, ഭരണഘടന സ്ഥാനത്തിരിക്കുന്നവരെയോ അനുകരിക്കുന്ന വേഷവിധാനങ്ങളും പാടില്ലെന്നും ഉത്തരവിലുണ്ട്. എന്നാൽ പേരും ഉള്ളടക്കവും മാറ്റി നാടകം കളിക്കാനില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. നാടകത്തിനെതിരായ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഫോർട്ട് കൊച്ചി സബ് കലക്ടർക്കെതിരെ ബാനറുമായി ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

See also  കണ്ണൂരിൽ സ്റ്റാലിൻ എത്തുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article